fbpx
ഷാർജ

ഷാർജയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി പുരുഷന്മാർക്ക് വനിതാ പ്രാർത്ഥന ഹാളുകൾ ഉപയോഗിക്കാൻ അനുമതി

ഷാർജയിലെ വലിയ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി പുരുഷന്മാർക്ക് വനിതാ പ്രാർത്ഥന ഹാളുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് അറിയിച്ചു. പള്ളികൾ വീണ്ടും തുറന്നെങ്കിലും വനിതാ പ്രാർത്ഥനാ ഹാളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

പള്ളികളിലെ വെള്ളിയാഴ്ച തിരക്ക് ലഘൂകരിക്കാനാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മാർച്ച് 26 വെള്ളിയാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.

കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായാണ് 2020 മാർച്ചിൽ പള്ളികൾ ആദ്യമായി അടച്ചിരുന്നത്. ജൂലൈയിൽ ദിവസേനയുള്ള അഞ്ച് പ്രാർത്ഥനകൾക്കായി അവർ വീണ്ടും തുറന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച പ്രാർത്ഥന നിർത്തിവച്ചിരുന്നു. 2020 ഡിസംബർ 4 ന് വീണ്ടും വെള്ളിയാഴ്ച പ്രാർത്ഥന പുനരാരംഭിച്ചിരുന്നു.

error: Content is protected !!