ഷാർജ

കോവിഡ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത ഷാർജയിലെ താമസക്കാർക്ക് ഷാർജ പോലീസിന്റെ അഭിനന്ദനം

കോവിഡ് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിന് ഷാർജ പോലീസ് താമസക്കാരെ പ്രശംസിച്ചു.മാസ്കുകൾ ധരിക്കാത്തതും സാമൂഹികവും കുടുംബപരവുമായ ഒത്തുചേരലുകളും താമസക്കാർ റിപ്പോർട്ട് ചെയ്ത പട്ടികയിൽ ഒന്നാമതാണെന്ന് പോലീസ് അറിയിച്ചു.

കോവിഡ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ താമസക്കാർക്ക് 901 എന്ന നമ്പറിൽ വിളിക്കാം, ഷാർജ പോലീസ് ആപ്ലിക്കേഷൻ ‘ഹാരിസ്’ അല്ലെങ്കിൽ covid19@shjpolice.gov.ae എന്ന വിലാസത്തിൽ ഒരു ലംഘനങ്ങൾ റിപ്പോർട്ടുചെയ്യാം. ഈ ചാനലുകളിലൂടെ വിവിധ നിയമലംഘനങ്ങൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും അതനുസരിച്ച് നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും പോലീസ് പറഞ്ഞു.

error: Content is protected !!