fbpx
റാസൽഖൈമ

റാസ് അൽ ഖൈമ സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. അബൂബക്കര്‍ അന്തരിച്ചു.

റാസ് അൽ ഖൈമ സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. അബൂബക്കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെുടര്‍ന്നായിരുന്നു മരണം.

ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ നിയോഗിച്ച കൗണ്‍സിലറായിരുന്ന പ്രൊഫ. അബൂബക്കര്‍ കാസര്‍കോട് സ്വദേശിയാണ്. 16 വര്‍ഷമായി റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ താമസ സ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം തോന്നിയതിനത്തെുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ്‌ അന്ത്യം.

error: Content is protected !!