fbpx
അബൂദാബി കായികം

സ്പെഷ്യൽ ഒളിമ്പിക്സ്: 50 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ 188 മെ​ഡ​ലുമായി ഇന്ത്യൻ മുന്നേറ്റം

അബുദാബി: സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ 50 സ്വ​ർ​ണം, 63 വെ​ള്ളി​യും 75 വെ​ങ്ക​ലം എന്നിവ ഉൾപ്പടെ 188 മെഡലുകളുമായി ഇന്ത്യ മുന്നേറ്റം തുടരുന്നു. മെഡൽ നില അനുസരിച്ചുള്ള സ്ഥാന പട്ടിക അധികൃതർ ഇത് വരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രധാനമായും അ​ക്വാ​ട്ടി​ക്​​സ്, റോ​ള​ർ സ്​​കേ​റ്റി​ങ്, ടേ​ബ്​​ൾ ടെ​ന്നീ​സ്, അ​ത്​​ല​റ്റി​ക്​​സ്, സൈ​ക്ലി​ങ്, ജു​ഡോ എന്നിവ ഉൾപ്പടെ ഏഴു ഇനങ്ങളിൽ നിന്നുമാണ് ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയത്.

വീ​ണ്ടും മ​ല​യാ​ളി​ത്തി​ള​ക്കവുമായി 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ആ​ര്യ വെ​ള്ളി​യും 500 മീ​റ്റ​ർ സൈ​ക്ലി​ങ്ങി​ൽ അ​പ്​​ലോ​ണി​യ ജോ​ർ​ജ്​​ വെ​ങ്ക​ല​വും തിങ്കളാഴ്ച കരസ്ഥമാക്കി. ഇതോടെ മൊത്തം മലയാളി മെഡലുകളുടെ എണ്ണം അഞ്ചായി.

error: Content is protected !!