ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 47,262 പുതിയ കേസുകൾ

ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേര്‍ രോഗമുക്തരായപ്പോള്‍ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 40,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 199 പേരാണ് മരണമടഞ്ഞത്.

ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആണ് . 1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി.1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്

error: Content is protected !!