ദുബായ്

ഷെയ്ഖ് മുഹമ്മദിന്റെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയിലെ ധനകാര്യ വ്യവസായ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനായിരുന്നു ഷെയ്ഖ് ഹംദാൻ.

സഹോദരന്റെ വിയോഗ വാർത്ത തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയ്ഖ് മുഹമ്മദ് അറിയിച്ചത്.

അന്തരിച്ച ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനായിരുന്നു ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം. 1945 ഡിസംബർ 25 നാണ് ഷെയ്ഖ് ഹംദാൻ ജനിച്ചത്.
1971 ഡിസംബർ 9 ന് യുഎഇയുടെ ആദ്യ മന്ത്രിസഭ രൂപീകരിച്ചതുമുതൽ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് ധനമന്ത്രി പദവി വഹിച്ചിരുന്നു. സാമ്പത്തിക നയങ്ങളും സർക്കാർ ചെലവുകളും വികസിപ്പിക്കുന്നതിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിരുന്നു.

error: Content is protected !!