fbpx
ദുബായ്

ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന് രാജ്യം വിട നൽകി

ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ മരണാനന്തരചടങ്ങുകൾ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ധനമന്ത്രിക്ക് രാജ്യം വിട നൽകി.

അദ്ദേഹത്തിന്റെ മരുമക്കളായ ദുബായ് കിരീടാവകാശി – ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ,ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് മൃതദേഹം ഉമ്മ ഹുറൈർ സെമിത്തേരിയിലെ കുഴിയിലേക്ക് ഇറക്കിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  കുടുംബത്തിലെ ഷെയ്ഖുമാരും ചേർന്ന് സബീൽ പള്ളിയിൽ സംസ്കാര പ്രാർത്ഥനകൾ നടത്തി.

മഗ്‌രിബ് നിസ്കാരത്തിന് ശേഷം യു എ ഇയിലുടനീളമുള്ള പള്ളികളിൽ പ്രിയപ്പെട്ട നേതാവിനുവേണ്ടി അന്ത്യോപചാരം നടത്തും.

error: Content is protected !!