അൽഐൻ കേരളം റാസൽഖൈമ

എയർ ഇന്ത്യ എക്സ്പ്രസിന്റെ റാസൽഖൈമയിൽ നിന്നും അൽഐനിൽനിന്നും കോഴിക്കോട്ടേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ റാസൽഖൈമയിൽ നിന്നും അൽഐനിൽനിന്നും കോഴിക്കോട്ടേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നു. റാസൽഖൈമയിൽ നിന്നും കോഴിക്കോട്ടേക്ക് ഈ മാസം മാർച്ച് 31 നും അൽഐനിൽനിന്ന് ജൂലൈ 1 നുമാണ് സർവീസ് ആരംഭിക്കുന്നത്. ഇരു വിമാനങ്ങളിലേക്കുള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്

റാസൽഖൈമയിൽനിന്ന് ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7 മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലെത്തും. തിരിച്ച് രാവിലെ 10.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് റാസൽഖൈമയിൽ എത്തിച്ചേരും.

അൽഐനിൽ നിന്ന് വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ന് കോഴിക്കോടെത്തും. തിരിച്ച് രാവിലെ 10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് റാസൽഖൈമയിൽ ഇറങ്ങും.

error: Content is protected !!