ദുബായ്

ദുബായിലെ സ്വകാര്യ സ്കൂളുകൾ നാളെ തുറന്ന് പ്രവർത്തിക്കും ; കെഎച്ച്ഡിഎ

ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ മരണത്തിൽ ദുബായിൽ 10 ദിവസത്തെ വിലാപം പ്രഖ്യാപിച്ചിട്ടുണ്ട് . ദുബായ് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്നിരുന്നാലും, മാർച്ച് 25 വ്യാഴാഴ്ച നാളെ ദുബായിലെ സ്വകാര്യ സ്കൂളുകൾ തുറന്നിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യക്തമാക്കി.

error: Content is protected !!