Info

ലോകത്ത് കോവിഡ് ബാധിതർ 12.50 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അമ്ബത് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27.55 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഒരു കോടി പതിനേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,68,457 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച്‌ 1,60,441 പേര്‍ രാജ്യത്ത് മരണപ്പെട്ടു.

error: Content is protected !!