അബൂദാബി

യു‌എഇയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ വാത്ബ വെറ്റ് ലാൻഡ് റിസർവ് താൽ‌ക്കാലികമായി അടക്കുന്നു

അബുദാബിയിലെ അൽ വാത്ബ വെറ്റ് ലാൻഡ് റിസർവ് പുതുവത്സര ദിനത്തിൽ സന്ദർശകർക്കായി വീണ്ടും തുറന്നിരുന്നെങ്കിലും ഈ വർഷം ആദ്യം ആരംഭിച്ച പക്ഷികളുടെ കൂടുണ്ടാക്കൽ സീസൺ ആരംഭിച്ചതിനാൽ   2021 മാർച്ച് 31 ബുധനാഴ്ച മുതൽ നവംബർ വരെ അൽ വാത്ബ വെറ്റ് ലാൻഡ് റിസർവ് താൽക്കാലികമായി അടച്ചിടുമെന്ന് പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) വ്യാഴാഴ്ച അറിയിച്ചു.

മാർച്ചിന് വിപരീതമായി ഫെബ്രുവരിയിൽ ഫ്ലമിംഗോ (അരയന്നങ്ങൾ ) നെസ്റ്റിംഗ് ആരംഭിച്ചതായി ഏജൻസി നിരീക്ഷിച്ചിരുന്നു. അവർ ഇതിനകം 1,000 കൂടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് കൂടുണ്ടാക്കൽ സീസൺ വിജയിക്കുമെന്ന് സൂചിപ്പിക്കുന്നതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

230 ലധികം ഇനം ദേശാടന പക്ഷികളുടെയും 11 സസ്തനികകളുടെയും 10 ഉരഗങ്ങളുടെയും സങ്കേതമാണ് ഈ റിസർവ്. 35 ലധികം സസ്യ ഇനങ്ങളും ഇവിടെയുണ്ട്. സന്ദർശകർക്കായി റിസർവിൽ രണ്ട് നടത്ത പാതകളുണ്ട് – ഒന്ന് 1.5 കിലോമീറ്റർ നീളവും മറ്റൊന്ന് 3 കിലോമീറ്റർ നീളവും. പ്രകൃതിദത്ത ആവാസ വ്യവസ്ഥയിൽ വന്യജീവികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു കാഴ്ചാ പ്ലാറ്റ്ഫോമും ഇവിടെ അനുവദിച്ചിരുന്നു.

കടുത്ത വേനൽക്കാല മാസങ്ങൾ അടുക്കുമ്പോൾ കൂടുകൾ സംരക്ഷിക്കുന്നതിനായി റിസർവ് അടയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് പരിസ്ഥിതി ഏജൻസി – അബുദാബി കരുതുന്നത്. കൂടാതെ സന്ദർശകർക്ക് കൂടുതൽ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നതിനുമായി അടച്ചിടുന്ന ഘട്ടത്തിൽ അൽ വാത്ബ വെറ്റ് ലാൻഡ് റിസർവിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനവും ക്രമീകരണങ്ങളും ഏജൻസി നടത്തും.

error: Content is protected !!