അബൂദാബി വിദ്യാഭ്യാസം

റമദാൻ മാസത്തിലെ അബുദാബിയിലെ സ്വകാര്യ സ്കൂളുകളുടെ പുതുക്കിയ സമയം പ്രഖ്യാപിച്ചു

അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ അവരുടെ സ്കൂൾ സമയ ദൈർഘ്യം വിശുദ്ധ റമദാൻ മാസത്തിലുടനീളം നാല് മണിക്കൂറായി കുറയ്ക്കുമെന്ന് അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് അറിയിച്ചു.

ഇതനുസരിച്ച് റമദാൻ മാസത്തിലെ ക്ലാസ് സമയം രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ആണെന്ന് അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിൽ (ADEK) നിന്ന് സർക്കുലർ ലഭിച്ചതായി സ്കൂളുകൾ സ്ഥിരീകരിച്ചു,

യു എ ഇയിലെ ചന്ദ്രന്റെ കാഴ്ചയെ ആശ്രയിച്ച് വിശുദ്ധ റമദാൻ മാസം ഏപ്രിൽ 12 തിങ്കളാഴ്ച അല്ലെങ്കിൽ ഏപ്രിൽ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം സെമസ്റ്ററിലും വിദൂരവിദ്യാഭ്യാസവും വ്യക്തിഗത ക്ലാസുകളും സംയോജിപ്പിച്ച് പഠനത്തിന്റെ ഹൈബ്രിഡ് മാതൃക തുടരുമെന്നും സ്കൂളുകൾ വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്.രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സ്‌കൂൾ തുറക്കുമെന്ന് അബുദാബി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ നീരജ് ബർഗവ പറഞ്ഞു; എന്നിരുന്നാലും, വിദ്യാഭ്യാസ അധികാരികളുടെ നിർദ്ദേശപ്രകാരം ക്ലാസ് സമയം രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ആയിരിക്കും.

error: Content is protected !!