അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സർക്കാർ വകുപ്പിന്റെ പേര് ഉപയോഗിച്ചുള്ള വ്യാജ ഇമെയിലുകളോട് പ്രതികരിക്കരുത് ; മുന്നറിയിപ്പുമായി എമിറേറ്റ്സ് പോസ്റ്റ്

സർക്കാർ വകുപ്പിന്റെ പേര് ഉപയോഗിച്ച് വ്യാജ ഇമെയിലുകൾ അയച്ച അഴിമതിക്കാർക്കെതിരെ എമിറേറ്റ്സ് പോസ്റ്റ് മുന്നറിയിപ്പ് നൽകി.

പാസ്‌വേഡുകളോ ബാങ്ക് വിശദാംശങ്ങളോ പോലുള്ള വ്യക്തിഗത വിവരങ്ങൾ ലഭിക്കാനായി സർക്കാർ വകുപ്പിന്റെ പേര് ഉപയോഗിച്ച് വ്യാജ ഇമെയിലുകൾ ഉണ്ടാക്കി ചില തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ടന്നും ഇത്തരം ഇമെയിലുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അവയോട് പ്രതികരിക്കരുതെന്നും യുഎഇ നിവാസികളെ എമിറേറ്റ്സ് പോസ്റ്റ് ഉപദേശിച്ചു.

ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഉറപ്പ് നൽകി.

error: Content is protected !!