fbpx
ദുബായ്

വ്യാജമായി വാടക കരാറും സർക്കാർ സ്റ്റാമ്പുകളും നിർമ്മിച്ചു ; ദുബായിൽ യുവാവ് അറസ്റ്റിൽ

ഒരു സർക്കാർ ജീവനക്കാരന് വ്യാജമായി വാടക കരാറും സർക്കാർ സ്റ്റാമ്പുകളും നിർമ്മിച്ച്‌ കബളിപ്പിക്കാൻ ശ്രമിച്ചതിന് ദുബായിൽ ഒരാളെ അറസ്റ്റ് ചെയ്തു.

തൊഴിൽരഹിതനായ അറബ് പൗരൻ ഷാർജ സർക്കാർ അംഗീകരിച്ചതായി തോന്നുന്ന വ്യാജ വാടക കരാർ സമർപ്പിക്കുകയായിരുന്നു. സർക്കാരിന്റെ ജല, വൈദ്യുതി ബില്ലിന്റെ സ്റ്റാമ്പുകളും ഇയാൾ വ്യാജമായി നൽകി.

സംഭവദിവസം 35 കാരനായ പ്രതി റെസിഡൻസി പെർമിറ്റിനായി അപേക്ഷിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൽ (ജിഡിആർഎഫ്എ) പോയപ്പോഴാണ് പിടിക്കപെട്ടത്.‌ പ്രതിയുടെ താമസസൗകര്യം എവിടെയാണെന്ന് ചോദിച്ചപ്പോൾ പ്രതി പരിഭ്രാന്തനാകുകയും ജീവനക്കാരൻ കരാർ പരിശോധിക്കുകയും വിശദാംശങ്ങളിലും സ്റ്റാമ്പിലും പൊരുത്തക്കേടുകൾ കണ്ടെത്തുകയുമായിരുന്നു.

പിന്നീടുള്ള പരിശോധനയിൽ ചോദ്യം ചെയ്തപ്പോൾ കരാർ വ്യാജമാണെന്നും താൻ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പ്രതി ഉടൻ സമ്മതിച്ചു. ഉദ്യോഗസ്ഥർ സംഭവം പോലീസിനെ അറിയിച്ചു, ഇയാളെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

error: Content is protected !!