fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ആകെ രോഗബാധ നാലര ലക്ഷം കവിഞ്ഞു / ഇന്ന് 2,128 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ആകെ രോഗബാധ നാലര ലക്ഷം കവിഞ്ഞു.യുഎഇയിൽ ഇന്ന് 2,128 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,262 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 6 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,128 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 450,765 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,262 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 434,035ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,472 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 15,258 സജീവ കോവിഡ് കേസുകളാണുള്ളത്. 236,782 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!