ആരോഗ്യം ഇന്ത്യ

സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്ററിലൂടെയാണ്‌ സച്ചിൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ട്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ സ്വയം വീട്ടിൽ ക്വാറൻ്റീനിലാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

error: Content is protected !!