അന്തർദേശീയം ഇന്ത്യ

ജിദ്ദ – കൊച്ചി വിമാനം റദ്ദ് ചെയ്ത നടപടിയിൽ അടിയന്തരമായി ഇടപെടണം

ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ജിദ്ദ – കൊച്ചി ചാർട്ടേട് വിമാനം റദ്ദ് ചെയ്ത നടപടി നിരവധി മലയാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ അറിയിച്ചു.

അടിയന്തരമായി സംഭവത്തിൽ ഇടപെടണമെന്നും വിമാനത്തിന് യാത്രാനുമതി നല്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.ജിദ്ദയിൽ നിന്ന് വരുന്ന വിമാനത്തിന് ഇന്നലെ കൊച്ചിയിൽ ഇറങ്ങാൻ നേരത്തേ തന്നെ കേരളം അനുവാദം നല്കിയിരുന്നതാണെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ ഐ.എ.എസ്. അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!