ആരോഗ്യം ഉമ്മുൽ ഖുവൈൻ

ഉമ്മൽ ഖുവൈനിൽ കോവിഡ് വാക്സിൻ എടുക്കാൻ ഇപ്പോൾ അപ്പോയ്മെൻറ് നിർബന്ധം

ഉമ്മൽ ഖുവൈനിലെ കോവിഡ് വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും ഇപ്പോൾ ഒരു അപ്പോയ്മെൻറ് എടുക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

താമസക്കാരുടെ തിരക്കിനെ തുടർന്ന് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്കൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം മേധാവിയും മേജർ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അഹ്മദ് അൽ മുവല്ല – കമാൻഡർ ഇൻ ചീഫ്ഉമ്മൽ ഖുവൈൻ പോലീസിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
താമസക്കാർക്ക് Uaqcovid.vaccine@mohap.gov.ae എന്ന വിലാസത്തിൽ ഇമെയിൽ അയച്ചുകൊണ്ട് അപ്പോയ്മെൻറ് എടുക്കാം. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരോടും തൊഴിലാളികളോടും, പ്രത്യേകിച്ച് റെസ്റ്റോറന്റുകൾ, ലേഡീസ് സലൂണുകൾ, തയ്യൽ കടകൾ എന്നിവിടങ്ങളിലുള്ളവരോട് വാക്സിൻ അടിയന്തിരമായി എടുക്കണമെന്ന് മേജർ ജനറൽ അൽ മുല്ല അഭ്യർത്ഥിച്ചു,

error: Content is protected !!