ഷാർജ: പന്ത്രണ്ടാമത് പാം അക്ഷരതൂലിക കഥാപുരസ്കാരം സി.പി ചെങ്ങളായിയുടെ ‘പഴയപ്പം’ എന്ന കഥയും രണ്ടാം സ്ഥാനം രഞ്ജിത് വാസുദേവന്റെ ‘ആൽമരത്തിലെ കാക്ക’ യും , മൂന്നാം സ്ഥാനം മനു ജോസഫിന്റെ ബെഞ്ചമിന്റെ സുവിശേഷം അദ്ധ്യായം ഒന്നുമുതൽ എന്ന കഥയുമാണ് പുരസ്കാരത്തിന് അർഹമായത്.
സി പി ചെങ്ങളായി കണ്ണൂർ ജില്ലയിലെ ചെങ്ങളായി സ്വദേശിയാണ് ‘മേഘങ്ങളിൽ നിന്നും ഭൂമിയിലേക്ക്’ എന്ന കഥാസമാഹാരവും ‘തേനെഴുത്ത്’ ഓർമ്മകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രഞ്ജിത്ത് വാസുദേവൻ
തൃശൂർ ജില്ലയിലെ കണ്ടശാംകടവ് സ്വദേശിയായ രഞ്ജിത്ത് വാസുദേവൻ, ദുബായ് ഗൾഫ് ന്യൂസിൽ എഡിറ്റോറിയലിൽ ജോലിചെയ്യുന്നു.ഗ്രാമവാതിൽ (നോവൽ) നിഷ്കളങ്കൻ (കഥാസമാഹാരം) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്

മനു ജോസഫ്
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ് മനുജോസഫ് കടലിനോട് കഥപറഞ്ഞൊരാൾ (കവിതാസമാഹാരം) ഒരു ദയാവധത്തിന്റെ ഓർമയ്ക്ക് കഥാസമാഹാരം എന്നിവ പുറത്തിറക്കിയിട്ടുണ്ട്
കഥാകൃത്ത് അർഷാദ് ബത്തേരി ജൂറി ചെയർമാനുമാനും പോൾ സബാസ്റ്റ്യൻ, ഡേവിസ് പുലിക്കാട്ടിൽ, സലീം അയ്യനത്ത് എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.
ഏപ്രിൽ അവസാന വാരം നടക്കുന്ന പാം സർഗ്ഗസംഗമം വാർഷികാഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വിജു സി പരവൂർ, സെക്രട്ടറി വെള്ളിയോടൻ എന്നിവർ അറിയിച്ചു.
Cover: സി പി ചെങ്ങളായി