അബൂദാബി ആരോഗ്യം

കോവിഡ് -19 ; യു എ ഇയിൽ ഇത്തവണ ഹഖ് അൽ ലൈല ആഘോഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

കോവിഡ് -19 പാൻഡെമിക് മൂലം ഈ വർഷം ഹഖ് അൽ ലൈല ആഘോഷിക്കുന്നത് ഒഴിവാക്കാൻ യുഎഇ അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.

താമസക്കാർ ഒരേ വീടിനുള്ളിൽ തന്നെ ഈ വർഷം ആഘോഷങ്ങൾ നടത്തണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) അഭ്യർത്ഥിച്ചു. റമദാന് മുമ്പുള്ള ഇസ്ലാമിക മാസമായ ഷാബാന്റെ മധ്യത്തിലാണ് ഹഖ് അൽ ലൈല ആഘോഷിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിന് രണ്ടാഴ്ച മുമ്പാണ് ഇത് വരുന്നത്.

അറബ് ജനതയുടെ സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും പരസ്​പരം പങ്കിടലിന്റെയും അടയാളമാണ് ഈ ആഘോഷം. ”ഞങ്ങൾക്ക്​ നൽകൂ, പകരം നിങ്ങൾക്ക്​ ദൈവം പ്രതിഫലം നൽകും” എന്നു പാടി എത്തുന്ന കുട്ടികൾക്ക് മുതിർന്നവർ ധാരാളം സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് വരവേൽക്കുക.

കുട്ടികൾ പുറത്തുപോയി മറ്റ് ആളുകളുടെ വീടുകളിലേക്ക് പോയി ഭക്ഷണം പങ്കിടുന്നത് ഇപ്പോൾ സുരക്ഷിതമല്ല.എല്ലാവരുടെയും സുരക്ഷയ്ക്കായി, സമ്മാനങ്ങളും മധുരപലഹാരങ്ങളും കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണമെന്ന് 2020 ൽ യുഎഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വ്യക്‌തമാക്കിയിരുന്നു.

error: Content is protected !!