അബൂദാബി

മൃഗങ്ങൾക്ക് ഭക്ഷിക്കാൻ പര്യാപ്തമായ ക്യാരി ബാഗുകൾ യുഎ ഇ യിൽ

മൃഗങ്ങൾക്ക് സുരക്ഷിതമായി കഴിക്കാൻ കഴിയുന്ന’ ഷോപ്പിംഗ് ക്യാരി ബാഗുകൾ യുഎ ഇ യിൽ സമാരംഭിച്ചു.
ബയോഡൊലോമർ എന്ന നൂതന മെറ്റീരിയലിൽ നിന്ന് നിർമ്മിച്ച ബാഗുകൾ മൃഗങ്ങൾക്ക് കഴിക്കാൻ സുരക്ഷിതമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ക്യാരി ബാഗുകൾ 50 ശതമാനം കാൽസ്യം കാർബണേറ്റും 50 ശതമാനം പ്ലാന്റ് അധിഷ്ഠിതവുമാണെന്ന് ബയോഡോളോമർ പറഞ്ഞു. ഈ മെറ്റീരിയൽ ബാഗുകൾ ദൃഢമായതും കമ്പോസ്റ്റുചെയ്യാവുന്നതുമാണ്. അവ 60 തവണ വരെ ഉപയോഗിക്കാൻ കഴിയും.

അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളാലും മൈക്രോപ്ലാസ്റ്റിക്സ് എന്നിവയാലും വന്യജീവികൾ ശ്വാസംമുട്ടുന്നത് നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ് എന്നാൽ ഈ ബാഗ്  ഉപേക്ഷിക്കപെട്ടാൽ ആറ് മുതൽ ഒമ്പത് മാസത്തിനുള്ളിൽ കരയിലോ വെള്ളത്തിലോ തകർന്നുപോകുമെന്ന് ബയോഡൊലോമർ ഉപയോഗിച്ച് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഹാപ്പി ഡോൾഫിന്റെ സ്ഥാപകനായ ഡേവിഡ് ഹ്യൂസ് പറഞ്ഞു.

error: Content is protected !!