Info

മഹാരാഷ്ട്രയിൽ രാത്രി കർഫ്യു ഇന്ന് മുതൽ പ്രാബല്യത്തിൽ

മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഷോപ്പിങ് മാളുകള്‍ അടക്കമുള്ളവ രാത്രി എട്ട് മുതല്‍ രാവിലെ ഏഴുവരെ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപയും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 1,000 രൂപയും പിഴ ഈടാക്കും.

error: Content is protected !!