ഇന്ത്യ

ഇന്ത്യയിൽ രോഗ വ്യാപനം രൂക്ഷമാകുന്നു ; 24 മണിക്കൂറിനിടെ 62,714 പുതിയ കേസുകൾ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,71,624 ആയി ഉയര്‍ന്നു. നിലവില്‍ 4,86,310 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 312 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1,61,552 ആയി.കൊവിഡ് വ്യാപനം രൂക്ഷമായ 12 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ കേന്ദ്രആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി.

കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 15 വരെ നീട്ടി.

error: Content is protected !!