ദുബായ്

ജോലി ചെയ്യുന്ന കമ്പനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി; 2 ജീവനക്കാർക്ക് 3 മാസം തടവും നാടുകടത്തലും

ദുബായ്: ജോലി ചെയ്യുന്ന കമ്പനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ ഏഷ്യക്കാരായ 2 ജീവനക്കാർക്ക് ക്രിമിനൽ കോടതി 3 മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ സമാന സ്വഭാവമുള്ള കമ്പനിക്ക് കൈമാറിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കമ്പനി തല അന്വേഷണങ്ങളിൽ ജീവനക്കാർ കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷനെ മാനേജർ ബോധിപ്പിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയാൽ നാടുകടത്തും.

error: Content is protected !!