fbpx
ഷാർജ

200 ഓളം നഴ്‌സുമാരും ഡോക്ടർമാരുമായി ഷാർജയിൽ പുതിയ കോവിഡ് 19 ഫീൽഡ് ആശുപത്രി തുറന്നു

ഷാർജയിൽ 204 കിടക്കകളുള്ള പുതിയ കോവിഡ് -19 ഫീൽഡ് ആശുപത്രി ഇന്നലെ ഞായറാഴ്ച തുറന്നു.

ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ഷെയ്ഖ് ഖ് സേലം ബിൻ അബ്ദുൾ റഹ്മാൻ അൽ കാസിമി ഷാർജയിലെ മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു.
7,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 10 ദിവസത്തിനുള്ളിലാണ് ഈ ആശുപതി പൂർത്തിയായത്. ഇതിൽ 204 കിടക്കകൾ ഉൾപ്പെടുന്നു, അതിൽ 48 എണ്ണം തീവ്രപരിചരണത്തിനും 156 എണ്ണം മിതമായതും കഠിനവുമായ കേസുകൾക്ക് വേണ്ടിയുള്ളതുമാണ്. 75 ഡോക്ടർമാർ, 231 നഴ്‌സുമാർ, 44 സാങ്കേതിക വിദഗ്ധർ, അസിസ്റ്റന്റ് ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവരാണ് ആശുപത്രിയിൽ സേവനങ്ങൾ നൽകുന്നത്.

error: Content is protected !!