fbpx
അബൂദാബി ആരോഗ്യം

ഹയാത്ത്-വാക്സ് ; ചൈനയുമായി സഹകരിച്ച്‌ യുഎഇയിൽ ആദ്യത്തെ കോവിഡ് -19 വാക്സിൻ നിർമ്മാണം തുടങ്ങി

യുഎഇയിൽ ആദ്യത്തെ കോവിഡ് -19 വാക്സിൻ ഉൽ‌പാദനം ആരംഭിക്കുന്നതിനായി യുഎഇയിലെ ഗ്രൂപ്പ് 42 ഉം ചൈനയുടെ സിഎൻബിജിയും ചേർന്ന് സഹകരിച്ചുള്ള സംയുക്ത പദ്ധതി‌ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് എന്നിവർ ചേർന്ന് സമാരംഭിച്ചു. ഈ പുതിയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ഇന്നലെ യുഎഇയിൽ ഞായറാഴ്ച നടന്നു.

കോവിഡ് -19 പ്രതിസന്ധിയുടെ തുടക്കത്തിൽ ഞങ്ങൾ ആരംഭിച്ച ശ്രമങ്ങൾ ഞങ്ങൾ തുടരുകയാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിന് അനുകരിക്കാവുന്ന ഒരു പങ്കാളിത്തമാണിതെന്ന് യു‌എഇയുടെ ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞു , ഈ സുപ്രധാന പദ്ധതിയുടെ നേട്ടം യു‌എഇക്കും ചൈനക്കും മാത്രമല്ല. ലോകമൊട്ടാകെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കോവിഡ് -19 എന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഒരു അധിക മൂല്യമാണ് ഈ സംയുക്ത പദ്ധതി.

യുഎഇയിലെ ആദ്യത്തെ കോവിഡ് -19 വാക്സിൻ ഉൽ‌പാദന ലൈനിനെ പ്രതിനിധീകരിക്കുന്ന പദ്ധതിയുടെ ഔ ദ്യോഗിക സമാരംഭം ഷെയ്ഖ് അബ്ദുല്ലയും ചൈനീസ് വിദേശകാര്യമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. യുഎഇയിൽ നിർമ്മിക്കുന്ന ഈ കോവിഡ് വാക്സിൻ ഹയാത്ത്-വാക്സ് എന്ന പേരിലാണ് അറിയപ്പെടുക.

error: Content is protected !!