അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 1,874 പുതിയ കോവിഡ് കേസുകൾ / 2,025 പേർക്ക് രോഗമുക്‌തി / 5 മരണം

യുഎഇയിൽ ഇന്ന് 1,874 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,025പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 5 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,874 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 457,071 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,025 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 440,731 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,486 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 14,854 സജീവ കോവിഡ് കേസുകളാണുള്ളത്.167,309 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!