ദുബായ് യാത്ര

എമിറേറ്റ്സ് ഒരുക്കുന്നു പൂർണ്ണമായി വാക്സിനേഷൻ എടുത്തവർക്കായി വിമാനയാത്ര

എമിറേറ്റ്സ് എയർലൈൻ അടുത്ത മാസം ഒരു പ്രത്യേക വിമാനം സർവീസ് നടത്തും.

ഏപ്രിൽ 10 ന് EK2021 പ്രാദേശിക സമയം 12:00 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുക. യു‌എഇയിലുടനീളമുള്ള വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് .പ്രാദേശിക സമയം 14:30 ന് ഫ്ലൈറ്റ് ദുബായിലേക്ക് തിരിച്ചെത്തും

യുഎഇയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ വിജയം ആഘോഷിക്കുക മാത്രമല്ല, ഇതിലൂടെ എമിറേറ്റ്സ് തങ്ങളുടെ സ്റ്റാഫുകൾക്കും പ്രത്യേകിച്ച് പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും വാക്സിനേഷൻ നൽകുന്നതിലെ പുരോഗതി എടുത്തുകാണിക്കുന്ന ഒന്നായിരിക്കും ഈ വിമാനയാത്ര.

പ്രീമിയം ഇക്കോണമി സീറ്റുകളുള്ള എമിറേറ്റ്‌സിന്റെ ഏറ്റവും പുതിയ എ 380 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വിമാനം.ഈ യാത്രക്ക് കോവിഡ് -19 വാക്സിൻ രണ്ടാം ഡോസ് കഴിഞ്ഞ് രണ്ടാഴ്ച പൂർത്തിയാക്കിയ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാകും.ടിക്കറ്റുകൾക്ക് ഇക്കോണമിയിൽ ഒരാൾക്ക് 1,000 ദിർഹവും ബിസിനസ് ക്ലാസിൽ 2,000 ദിർഹവുമാണ് വില.

error: Content is protected !!