അന്തർദേശീയം ആരോഗ്യം

കൊറോണ വൈറസിന്റെ ഉറവിടം മൃഗങ്ങളിൽ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്

കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ-ചൈന സംയുക്തമായി നടത്തിയ പഠനത്തിൽ, വവ്വാലുകളിൽ നിന്നു മറ്റൊരു മൃഗത്തിലൂടെ  മനുഷ്യരിലേക്ക് വൈറസ് പകരുന്നതിന് ഏറ്റവും സാധ്യതയുള്ള സാഹചര്യമാണെന്നും ലാബ് ചോർച്ച “അങ്ങേയറ്റം സാധ്യതയില്ല” എന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് വ്യക്‌തമാക്കുന്നു

വുഹാനിലെ ലാബിൽ നിന്നു കൊറോണ വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്നു ലോകാരോഗ്യ സംഘടന പറഞ്ഞു. ലാബിൽനിന്നുള്ള വൈറസ് ചോർച്ച ‘തീർത്തും സാധ്യതയില്ലാത്തത്’ ആണ്. വവ്വാലുകളിൽ നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും പഠനം പറയുന്നു.  കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു പകരും മുൻപു കാര്യമായ മാറ്റങ്ങൾക്കു വിധേയമായില്ലെന്ന ഗവേഷണ പഠനം പുറത്തുവന്നിരുന്നു.

കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിർണായക വിവരം വാർത്താ ഏജൻസി എപി ആണ് റിപ്പോർട്ട് ചെയ്തത്. ഈ കണ്ടെത്തലുകൾ പ്രതീക്ഷിച്ചതാണെങ്കിലും നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു. ലാബിലെ ചോർച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെക്കുറിച്ചു കൂടുതൽ ഗവേഷണങ്ങൾക്കു നിർദേശമുള്ളതായും എപി റിപ്പോർട്ട് ചെയ്തു.

error: Content is protected !!