ആരോഗ്യം ദുബായ് യാത്ര

പൈലറ്റുമാർ,ക്യാബിൻ ക്രൂ അടക്കമുള്ള 85% ജീവനക്കാർക്കും പൂർണ്ണമായും കോവിഡ് വാക്സിനേഷൻ നൽകിയതായി എമിറേറ്റ്സ് എയർലൈൻ

35,000 ത്തിലധികം ജീവനക്കാർക്ക് കോവിഡ് -19 വാക്സിൻ നൽകിയിട്ടുണ്ടെന്ന് ദുബായ് ആസ്ഥാനമായുള്ള കാരിയർ എമിറേറ്റ്സ് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു. കമ്പനിയുടെ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നിൽ നിന്നാണ് ജീവനക്കാർക്ക് വാക്സിൻ ഷോട്ട് ലഭിച്ചത്.

85 ശതമാനം പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ഇതിനകം രണ്ട് ഡോസ് വാക്സിൻ ലഭിച്ചതായി അധികൃതർ അറിയിച്ചു.പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ജീവനക്കാർക്കും യാത്രക്കാർക്കുമായി ഏപ്രിൽ 10 ന് എയർലൈൻ ഒരു പ്രത്യേക വിമാനയാത്രയും (EK 2021) സംഘടിപ്പിക്കുന്നുണ്ട്.

ഈ പ്രത്യേക വിമാനം ഉച്ചയ്ക്ക് 12:00 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (ഡിഎക്സ്ബി) പുറപ്പെട്ട് യുഎഇയിലുടനീളം വിവിധ പ്രദേശങ്ങളിലേക്ക് പറക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഫ്ലൈറ്റ് ഡി എക്സ് ബിയിലേക്ക് തിരികെ എത്തുകയും ചെയ്യും

error: Content is protected !!