ദുബായ്

ദുബായിൽ കാണാതായ ആൺകുട്ടിയെ 40 മിനിറ്റിനുള്ളിൽ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ച് ദുബായ് പോലീസ്

ദുബായിൽ ഉം സുകീം പ്രദേശത്ത് മാതാപിതാക്കൾ ഡിന്നറിന് ഓർഡർ ചെയ്യുന്ന തിരക്കിനിടയിൽ സ്കൂട്ടറിൽ കളിച്ചുകൊണ്ടിരിന്ന ആൺകുട്ടിയെ കാണാതായതായി ദുബായ് പൊലീസിലെ ടൂറിസം പോളിസിംഗ് ഡയറക്ടർ കേണൽ മുബാറക് അൽ കെറ്റ്ബി പറഞ്ഞു.

മാതാപിതാക്കൾ പരിഭ്രാന്തരായി പോലീസ് പട്രോളിംഗിനെയും ഉദ്യോഗസ്ഥരെയും അറിയിക്കുകയും 40 മിനിറ്റിനുശേഷം പോലീസ് കുട്ടിയെ കണ്ടെത്തുകയും ചെയ്തു. കുട്ടിയെ സ്‌കൂട്ടറിൽ കളിച്ചുകൊണ്ടിരിന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുന്ന സമയത്ത് പേടിച്ച് നിലവിളിക്കുകയായിരുന്നു. കൂടാതെ നല്ല കുട്ടിക്ക് വിശപ്പും ദാഹവും ഉണ്ടായിരുന്നു.

കുട്ടിയെ കണ്ടത്താനുള്ള പെട്ടെന്നുള്ള പ്രതികരണത്തിന് മാതാപിതാക്കൾ ദുബായ് പോലീസിന് നന്ദി അറിയിച്ചു. കുട്ടികളെ നിരീക്ഷിക്കാനും പൊതുസ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും പോലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

error: Content is protected !!