fbpx
ഇന്ത്യ ദുബായ് ബിസിനസ്സ്

മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് അതിഥിയായി ഫൈസൽ മലബാർ ഗോൾഡ് പങ്കെടുത്തപ്പോൾ

ഈ മാസം രണ്ടാം വാരം മുംബയിൽ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും വജ്ര വ്യാപാരി മേഹ്തയുടെ മകൾ ശ്ലോകയും തമ്മിൽ വിവാഹിതരായ ചടങ്ങിൽ 3 ദിവസം സൽക്കാരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച AK ഫൈസൽ മലബാർ ഗോൾഡ് ,തനിക്ക് കിട്ടിയ വ്യത്യസ്തമായ അനുഭവങ്ങൾ ഓർക്കുകയാണിവിടെ .

ദുബായിൽ നിന്ന് വളരെ അപൂർവം മലയാളികൾക്കേ ക്ഷണം ലഭിച്ചിരുന്നുള്ളൂ . വിരലിൽ എണ്ണാവുന്ന ആളുകളുടെ കൂട്ടത്തിൽ ഒരാളായി കുടുംബ സമേതം ഫൈസൽ കല്യാണത്തിൽ പങ്കെടുത്തു. ലോകത്തിലെ പ്രമുഖരായ പല വ്യക്തിത്വങ്ങളെയും അടുത്ത് കാണാനും സംസാരിക്കാനും നമ്പറുകൾ കൈമാറാനും കഴിഞ്ഞുവെന്നത് മാത്രമല്ല , അംബാനിയുടെ ആതിഥേയ രീതികളിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാനും ഈ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം പറയുന്നു .

കല്യാണ സദസ്സിൽ വച്ച് , ഒരു ചടങ്ങിൽ മുൻനിരയിൽ ഏറെ നേരം സാക്ഷാൽ രത്തൻ ടാറ്റ യുമായി അടുത്തിരിക്കാനും സംസാരിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി ഫൈസൽ കരുതുന്നു . ടാറ്റാ ഗ്രൂപ്പിൻറെ ചെയർമാനായി ഇരുന്നു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ രത്തൻ ടാറ്റ യുടെ ലാളിത്യവും ജീവിത കാഴ്ചപ്പാടുകളും തന്നെ ഏറെ ആകർഷിച്ചെന്നു ഫൈസൽ പറയുന്നു. ഈ എൺപത്തൊന്നാം വയസ്സിലും അദ്ദേഹം പുലർത്തുന്ന ജീവിത ചിട്ടകൾ കണ്ടു പഠിക്കാൻ ഒത്തിരിയുണ്ടെന്നും ഫൈസൽ ഓർക്കുന്നു . സ്വന്തം എയർലൈൻസ് ടാറ്റ എയർലൈൻസ് ഇന്ത്യയ്ക്ക് വേണ്ടി എയർ ഇന്ത്യ ആക്കാനായി നൽകിയ JRD ടാറ്റായുടെ പാരമ്പര്യം പേറുന്ന രത്തൻ ടാറ്റയ്ക്ക് രാജ്യം പദ്‌മഭൂഷണും പദ്മവിഭൂഷനും നൽകി ആദരിച്ചതിൽ യാതൊരു അത്ഭുതവുമില്ലെന്നാണ് സംസാരത്തിനൊടുവിൽ ഫൈസലിന് ബോധ്യമായത്.

കല്യാണ ചടങ്ങുകൾ കഴിഞ്ഞ് അതിഥികൾ ഇറങ്ങാൻ നേരം , പ്രത്യേക കൗണ്ടറുകളിൽ ചെന്ന് ഇഷ്ടപ്പെട്ട ഗിഫ്റ്റുകൾ തെരെഞ്ഞെടുത്തുകൊണ്ടുപോകാനുള്ള അവസരം ഒരുക്കിയിരുന്നത് പ്രത്യേകതയായി തോന്നി . പ്രത്യേക ബോക്സിൽ ആണ് ഗിഫ്റ്റ് നൽകിയത് . തൻ്റെ ഭാര്യക്ക് പ്രത്യേക വിശിഷ്ട ഷാൾ നൽകിയതും ഫൈസൽ ഒരു ജീവിതാനുഭവം പോലെ മനസ്സിൽ കരുതുന്നു .
കല്യാണ സദസ്സിൽ വലിയ സെലിബ്രിറ്റി ആണെന്നോ സാധാരണ കച്ചവടക്കാരനാണെന്നോ മാധ്യമ പ്രവർത്തകൻ ആണെന്നോ യാതൊരു വിധ ഭാവ ഭേദങ്ങളും കാണിക്കാത്ത വിധത്തിലായിരുന്നു അംബാനി കുടുംബത്തിന്റെ സമീപനം . ഒരു വിവേചനവും ഇല്ല . ലോകമറിയുന്ന വൻകിട താരങ്ങൾക്കിടയിൽ തന്നെയാണ് മറ്റ് അതിഥികളും ഇടപഴകിയത്.

ഷാരുഖ് ഖാനും ആമിർ ഖാനും നിറഞ്ഞു നൃത്തം ചെയ്ത വേദിയിൽ ആരൊക്കെ ഇല്ലായിരുന്നു എന്ന് മാത്രം നോക്കുന്നതാണ് നല്ലത് . അല്ലാതെ ആരൊക്കെ പങ്കെടുത്തു എന്ന് ആലോചിച്ചാൽ എണ്ണിത്തീരില്ല . പല അതിഥികൾക്കും എല്ലാ താരങ്ങളെയും ഒന്നിച്ചുകണ്ടതിന്റെ മഞ്ഞളിപ്പ് പെട്ടെന്ന് കണ്ണിൽ നിന്ന് മാറില്ലെന്നുറപ്പാണ് . അന്താരാഷ്ട്ര സെലിബ്രിറ്റികളും നിരവധിപേർ പങ്കെടുത്തു .
ഏതായാലും ഓർമയിൽ തങ്ങിനിൽക്കുന്ന ജീവിത മുഹൂർത്തങ്ങളിൽ ഏറ്റവുംതിളക്കമുള്ളതിൽ ഒന്നായി ഈ അംബാനികല്യാണവും മനസ്സിൽ ഉണ്ടാകുമെന്ന് ഫൈസൽ പറയുന്നു . വധു ശ്ലോകയുടെ പിതാവ് ഹോൾ സെയ്ൽ സ്വർണ വ്യാപാരി റസ്സൽ മേഹ്തയുമായി ഉള്ള ദീർഘകാല ബന്ധമാണ് അംബാനി യുടെ കുടുംബത്തിലേക്ക് തന്നെ അടുപ്പിച്ചതെന്ന് ഫൈസൽ പറഞ്ഞു . മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സ് ൻറെ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് ഫൈസൽ AK.

error: Content is protected !!