ഇന്ത്യ ഒമാൻ കേരളം

ദുബായ് മഹ്സൂസ് നറുക്കെടുപ്പ് ; ഒമാനിലുള്ള മലയാളിയെ തേടിയെത്തിയത് 2 മില്യൺ ദിർഹം

ഒമാനിൽ താമസിക്കുന്ന മലയാളി ദുബായിലെ മഹ്സൂസ് നറുക്കെടുപ്പിൽ നിന്ന് 2 മില്യൺ ദിർഹം നേടി

ഒമാനിൽ താമസിക്കുന്ന കൊച്ചി സ്വദേശിയായ ആന്റണി (39) ക്കാണ് ദുബായിൽ നടന്ന ഏറ്റവും പുതിയ ‘മഹ്സൂസ്’ നറുക്കെടുപ്പിൽ രണ്ടാം നിര സമ്മാനമായ 2 മില്യൺ ലഭിച്ചത്.

16 വർഷമായി ഒമാനിൽ ലാബ് ടെക്നീഷ്യനായി ജോലിചെയ്യുകയാണ്‌ ആന്റണി.ഇത്രയും വലിയൊരു തുക നേടിയത് അവിശ്വസനീയമായിരുന്നു. എനിക്ക് ഇമെയിൽ ലഭിച്ചപ്പോൾ, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലല്ലെന്നും . എന്റെ ജീവിതകാലത്ത് ഇത്തരത്തിലുള്ള പണം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ആന്റണി പറഞ്ഞു.

error: Content is protected !!