fbpx
അജ്‌മാൻ ആരോഗ്യം

ആരോഗ്യസുരക്ഷാ ലംഘനം ; റമദാന് മുന്നോടിയായി അജ്മാനിൽ 16 ഫുഡ് ഔട്ട് ലെറ്റുകൾ അടപ്പിച്ചു

പൊതുജനാരോഗ്യ നിയന്ത്രണങ്ങളും മുൻകരുതൽ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ അജ്മാനിലെ മാസ്ഫൂട്ടിലെ 16 ഭക്ഷ്യ സ്ഥാപനങ്ങൾ മുനിസിപ്പൽ, ആസൂത്രണ വകുപ്പ് അജ്മാൻ (എംപിഡിഎ) അധികൃതർ അടപ്പിച്ചു.

അജ്മാൻ നഗരവാസികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി അധികൃതർ തങ്ങളുടെ പ്രചരണം ശക്തമാക്കിയിട്ടുണ്ടെന്ന് എം‌പി‌ഡി‌എ മാസ്ഫൂട്ട് ബ്രാഞ്ച് ഡയറക്ടർ സെയ്ഫ് ഗദീർ അൽ കെത്ബി പറഞ്ഞു.

കൂടാതെ ഫുഡ് ഔട്ട് ലെറ്റുകൾക്ക് 979 മുന്നറിയിപ്പുകളും അധികൃതർ നൽകിയിട്ടുണ്ട്. കർശനമായ പരിശോധനാ വേളയിൽ 129 ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നുവരെ നടത്തിയ 3,845 പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 84 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്,

error: Content is protected !!