fbpx
ഇന്ത്യ ദുബായ്

ഐ‌പി‌എൽ 2021, 14-ാം സീസൺ ; രാജസ്ഥാൻ റോയൽസിന്റെ പ്രധാന സ്പോൺസറായി എക്സ്പോ 2020 ദുബായ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 14-ാം സീസണിലെ ഐ‌പി‌എൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽ‌സിന്റെ പ്രധാന സ്പോൺ‌സറായി എക്‌സ്‌പോ 2020 ദുബായ് എത്തുന്നു. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്‌സ്‌പോ 2020 ദുബായ് നടക്കുക.

അസോസിയേഷന്റെ ഭാഗമായി, എക്സ്പോ 2020 ദുബായ് രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ പ്രിൻസിപ്പൽ സ്പോൺസറായി പ്രത്യക്ഷപ്പെടും, എക്സ്പോ 2020 യുടെ ഈ സന്ദേശം ഐ‌പി‌എൽ ഇവന്റിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകഹൃദയങ്ങളിലേക്ക് എത്തിച്ചേരും.

2020 സീസണിൽ 550 ദശലക്ഷത്തിലധികം കാഴ്ചക്കാരോടെ ഐ‌പി‌എൽ വ്യൂവർ‌ഷിപ്പ് റെക്കോർഡുകൾ തകർത്തിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ ഈ സീസണിലും ഐ‌പി‌എല്ലിൽ ടീമുകളെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

error: Content is protected !!