ഷാർജ

അര മില്യൺ ദിർഹം ക്യാഷ് പ്രൈസ് ; പുത്തൻ മെഗാ പ്രൊമോഷനുമായി സഫാരി ഹൈപ്പർ മാർക്കറ്റ്.

ഷാർജ : വ്യത്യസ്തവും ആകർഷകവുമായ പ്രൊമോഷനുകൾ കൊണ്ട് പ്രവാസ ലോകത്ത് ജനകീയത സൃഷ്ടിച്ച യുഎഇയിലെ ഏറ്റവും വലിയ ഹൈപര് മാര്ക്കറ്റായ ഷാര്ജയിലെ സഫാരി ഹൈപര് മാര്ക്കറ്റ് ‘വിൻ ഹാഫ് മില്യൺ ദിർഹംസ്’ (അഞ്ചു ലക്ഷം) കാഷ് പ്രൈസ് സമ്മാനം നല്കുന്ന പുതിയ മെഗാ പ്രമോഷന് പ്രഖ്യാപിച്ചു. 5 ഓരോ നറുക്കെടുപ്പിലും ഒരു ലക്ഷം ദിര്ഹമാണ് കാഷ് പ്രൈസായി നല്കുന്നത്. 50,000 ദിര്ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്ഹമും മൂന്നാം സമ്മാനം 20,000 ദിര്ഹമുമാണ്.

ഏപ്രിൽ 1 മുതല് നവംബർ 8 വരെ നീളുന്ന മെഗാ പ്രമോഷൻ കാലയളവിലായി 5 ലക്ഷം ദിര്ഹമാണ് സമ്മാനമായി നല്കുക. മെയ് 17 ന് ആദ്യ നറുക്കെടുപ്പ് നടക്കും. തുടര്ന്ന്, ജൂൺ 28, ഓഗസ്റ്റ് 16, സെപ്റ്റംബർ 27, നവംബർ 8 എന്നീ തീയതികളിലായി മറ്റു നറുക്കെടുപ്പുകളും നടക്കും.
സഫാരി ഹൈപ്പർ മാര്ക്കറ്റിൽ നിന്ന് 50 ദിര്ഹമിന് പര്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണ് മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.

ഉപഭോക്താളെ ഏറെ ആകർഷിക്കുന്ന മികച്ച പ്രോഡക്റ്റ് ഓഫറുകൾക്ക് പുറമെ 30 ടൊയോട്ട കൊറോള കാറുകൾ, 1 കിലോ ഗോൾഡ്, 15 ടൊയോട്ട ഫോര്ച്യൂണർ കാറുകൾ, ഹാഫ് മില്യൺ ദിർഹംസ്, 12 നിസ്സാൻ സണ്ണി കാറുകൾ തുടങ്ങിയ മെഗാ പ്രൊമോഷനുകളും ചുരുങ്ങിയ കാലയളവിനുള്ളിൽ സഫാരിയി ഒരുക്കിക്കഴിഞ്ഞു

ഉപഭോക്താക്കൾക്ക് മൂല്യവത്തായത് തിരിച്ചു നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രമോഷനുകള്‍ സംഘടിപ്പിക്കുന്നതെന്നും മറ്റൊരു ഹൈപര്‍ മാര്‍ക്കറ്റിനും ഇത്രയും മികച്ച മൂല്യത്തോടെ നല്‍കാനാവാത്തത്ര വൈപുല്യവും പ്രാധാന്യവും സഫാരിയുടെ പ്രമോഷനുകള്‍ക്കുണ്ടെന്നും സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. സഫാരി സന്ദർശിക്കുന്ന ഉപഭോക്താവിന് ഒരു പ്രൊമോഷനിലെങ്കിലും പങ്കാളിയാകാൻ സാധിക്കും എന്ന രൂപത്തിലാണ് സഫാരി ഓഫറുകൾ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷാർജയിലെ തന്നെ മികച്ച റമദാൻ ഓഫറുകൾ ഒരുക്കിയാണ് സഫാരി റമദാനെ വരവേൽക്കുന്നത്. അതിന്റെ ഭാഗമായി കിച്ചൻ സാമഗ്രികൾക്ക് വേണ്ടി മാത്രമായി മൈ കിച്ചൻ പ്രൊമോഷനും സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ ഒരുക്കിയിട്ടുള്ള ഫർണീച്ചർ വിഭാഗത്തിൽ നൂറിലധികം സോഫ ഡിസൈനുകൾ, അമ്പതിലധികം ബെഡ്‌റൂം ഡിസൈനുകൾ, വ്യത്യസ്തമായ ഡൈനിങ്ങ് ഫർണീച്ചറുകൾ ഉൾപ്പെടെ വിപുലമായ കളക്ഷനുകൾ ഒരുക്കിയിട്ടുണ്ട്

error: Content is protected !!