ഇന്ത്യ ദുബായ്

മാർച്ച് മാസത്തിലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാന യാത്രാറൂട്ടായി ദുബായ്-ഡൽഹി

മാർച്ച് മാസത്തിലെ കണക്ക് പ്രകാരം ലോകത്തിലെ എയർലൈൻ വ്യവസായത്തിന്റെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ മേഖലയായി ദുബായ് മുതൽ ഡൽഹി വരെയുള്ള റൂട്ട് ആണെന്ന് ഏവിയേഷൻ ഡാറ്റാ കമ്പനിയായ ഒ‌എജി വ്യക്ത്മാക്കി.

ഈ കാലയളവിൽ ഡൽഹി -ദുബായ് വിമാനങ്ങളിൽ 146,000 സീറ്റുകളാണ് ഉപയോഗിച്ചത് . ഒർലാൻഡോ-സാൻ ജുവാൻ സർവീസുകളും ഹോങ്കോംഗ്-തായ്‌പേയ്‌ സർവീസുകളും ഒന്നും രണ്ടും സ്ഥാനങ്ങളിലാണെന്ന് ഏവിയേഷൻ ഡാറ്റാ കമ്പനിയായ ഒ‌എജി അഭിപ്രായപ്പെട്ടു.

യു‌എഇ വിജയകരമായ കോവിഡ് വാക്സിൻ പ്രോഗ്രാമിലൂടെ മേഖലയിലുടനീളമുള്ള വിമാന യാത്രയിൽ വീണ്ടും ആത്മവിശ്വാസം പകർന്നതായും സ്ട്രാറ്റജിക് എയറോ റിസർച്ച് ഡോട്ട് കോമിന്റെ ചീഫ് അനലിസ്റ്റ് സാജ് അഹ്മദ് പറഞ്ഞു.

error: Content is protected !!