അന്തർദേശീയം ദുബായ്

‘ദി ഗോസ്റ്റ്’ എന്നറിയപ്പെടുന്ന ഫ്രഞ്ച് മയക്കുമരുന്ന് ഭീകരനെ വലയിലാക്കി ദുബായ് പോലീസ്

യൂറോപ്പിലുടനീളം മയക്കുമരുന്ന് കടത്തും കള്ളക്കടത്തും നടത്തിയ ഫ്രഞ്ച് മയക്കുമരുന്ന് ഭീകരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

‘ദി ഗോസ്റ്റ്’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കിംഗ്‌പിൻ ആയി മാറിയ മൗഫൈഡ് ‘മൗഫ്’ ബൗച്ചിബി (39) പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ 10 വർഷമായി ഒളിച്ചു നടക്കുകയായിരുന്നു. വ്യാജ രേഖകളും വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചായിരുന്നു ഇത്രയും നാളും യാത്ര ചെയ്തിരുന്നത്.

ഇത് ലോകത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദുബായ് പോലീസും അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളും തമ്മിലുള്ള സഹകരണത്തിലെ മറ്റൊരു നേട്ടമാണ് ഈ അറസ്റ്റ് എന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു.

ഇന്റർപോളിന്റെ റെഡ് നോട്ടീസ് ലഭിച്ചയുടനെ പ്രതിയെ കണ്ടെത്തിയ, ട്രാക്ക് ചെയ്ത, അറസ്റ്റ് ചെയ്ത ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഫോഴ്‌സ് ടീം നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

error: Content is protected !!