അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

ലുലുവിൽ ചക്കമേളക്ക് തുടക്കം

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചക്കയും ചക്കവിഭവങ്ങളും കോർത്തിണക്കികൊണ്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്ക മേളക്ക് തുടക്കമായി. ഏപ്രിൽ ഏഴ് വരെ നടക്കുന്ന ‘ലുലു ജാക്ക്ഫ്രൂട്ട് ഫെസ്റ്റ് 21’ ഖിസൈസ് ലുലുവിൽ നടന്ന ചടങ്ങിൽ സിനിമാതാരം ആൻ അഗസ്റ്റിനും അറബിക് താരം അഹമ്മദ് അൽ ഹാഷിമിയും ചേർന്ന് നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ.സലിം, ജെയിംസ് കെ.വർഗീസ് എന്നിവർ സംബന്ധിച്ചു.

ഇന്ത്യ, മലേഷ്യ, വിയറ്റ്നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 25 ഇനം ചക്കകളും അവകൊണ്ടുള്ള വിഭവങ്ങളും മൂല്യവർധിത ഉത്പന്നങ്ങളുമാണ് മേളയിലുള്ളത്. നാട്ടിൽ നിന്നുള്ള തേൻവരിക്ക, താമരച്ചക്ക, ഐനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്കകൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാർ, ഹൽവ, ജാം, സ്ക്വാഷ്, വട്ടയപ്പം, ജ്യൂസുകൾ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി എത്തിച്ചിരിക്കുന്നതെന്ന് എം.എ.സലിം പറഞ്ഞു. മേള ഒരാഴ്‌ചത്തേക്കാണെങ്കിലും ചക്ക സീസൺ കഴിയുന്നവരെ ലുലുവിൽ ഇവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചക്കയുടെ ഇത്രയും വ്യത്യസ്തയിനങ്ങൾ ആദ്യമായാണ് നേരിൽ കാണുന്നതെന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു.

error: Content is protected !!