fbpx
ദേശീയം

ആശ്വാസം, ഇനി മൊബൈൽ ഫോൺ പാക്കേജ് വേണ്ടെന്ന് വയ്ക്കാൻ മൊത്തം ബാലൻസ് പിഴ നൽകേണ്ടതില്ല

യുഎ ഇ യിലെ മൊബൈൽ ഫോൺ പാക്കേജ് വരിക്കാർക്ക് ഒരു ആശ്വാസത്തിന് വകയുണ്ട് , ഇന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (TRA ) പ്രഖ്യാപിച്ച പുതിയ ഇളവിലൂടെ. ആവശ്യമില്ലെന്ന് തോന്നിയാൽ എപ്പോൾ വേണമെങ്കിലും വരിക്കാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ദീർഘകാല പാക്കേജ് വേണ്ടെന്നുവയ്ക്കാം . ഇന്നലെ വരെ , ബാക്കിയുള്ള മുഴുവൻ മാസങ്ങളുടെയും തുക അടച്ചാൽ മാത്രമേ പാക്കേജിൽ നിന്ന് തടിയൂരാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ നിർദേശം അനുസരിച്ച് ഒരുമാസത്തെ മാത്രം കാശ് അടച്ച് പാക്കേജ് അവസാനിപ്പിക്കാം . ചെറിയ ആശ്വാസമല്ല ഇത് പല വരിക്കാർക്കും നൽകുന്നത് . പാക്കേജ് എടുത്തുപോയതിന്റെ പേരിൽ ഊരാക്കുടുക്കുപോലെ കൊണ്ടുനടക്കേണ്ടി വരുന്നവർക്കെല്ലാം ഇത് ആശ്വാസം തന്നെയാണ് .

error: Content is protected !!