ദുബായ്

സൈക്കിൾ ചലഞ്ച് 2021 ; ദുബായിലെ ഹെസ്സ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് ഉൾപ്പെടെയുള്ള ചില റോഡുകൾ നാളെ ഭാഗികമായി അടച്ചിടും

സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് 2021 എന്ന സൈക്ലിംഗ് പരിപാടിക്ക് വഴിയൊരുക്കുന്നതിനായി നാളെ ഏപ്രിൽ 2 വെള്ളിയാഴ്ച രാവിലെ 6 മുതൽ രാവിലെ 10.30 വരെ ദുബായിലെ ചില റോഡുകൾ മണിക്കൂറുകളോളം അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.

ഏപ്രിൽ 2 വെള്ളിയാഴ്ച രാവിലെ 6 മുതൽ രാവിലെ 10:30 വരെ സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് 2021 നടക്കുന്നതിനാൽ ദുബായ് സ്‌പോർട്‌സ് സിറ്റി, ഹെസ്സ സ്ട്രീറ്റ്, അൽ അസയേൽ, ഗാർൺ അൽ സബ്ക റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്റ്റീറ്റ്, അൽ ഖമീല സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് (ഗ്ലോബൽ വില്ലേജിനും എക്‌സ്‌പോ റോഡിനും ഇടയിലുള്ള ഭാഗം) എന്നീ ദുബായുടെ ചില റോഡുകൾ അടച്ചിടുമെന്നും
നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ നേരത്തെ പുറപ്പെട്ട് ബദൽ റൂട്ടുകളായ അൽ ഖുദ്ര റോഡ്, ഷെയ്ഖ് സായിദ് റോഡ്, അൽ യലായിസ് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവ ഉപയോഗിക്കണമെന്നും ആർ‌ടി‌എ നിർദ്ദേശിച്ചു

error: Content is protected !!