ഷാർജ

കോവിഡ് -19 ; റമദാൻ മാസത്തിൽ ഒത്തുചേരലുകൾ തടയാൻ പ്രത്യേക സുരക്ഷാ സംഘങ്ങളുമായി ‌ഷാർജ പോലീസ്

കോവിഡ് -19 പടരാതിരിക്കാൻ വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ ആളുകൾ ഒത്തുകൂടുന്നത് തടയാൻ ഷാർജ പോലീസ് പ്രത്യേക സുരക്ഷാ സംഘത്തിന് രൂപം നൽകി.

റമദാൻ വേളയിൽ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന റസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിലും റെസ്റ്റോറന്റുകളിലും പോലീസ് ടീമുകളെ വിന്യസിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ദരിദ്രർക്കും ദുരിതബാധിതർക്കും സൗജന്യ ഇഫ്താർ ഭക്ഷണം നൽകുന്നതിൽ പോലീസ് ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തിക്കുകയും വൈറസ് പടരാതിരിക്കാൻ വേണ്ട നടപടികൾ ഉറപ്പാക്കുകയും ചെയ്യും.

ഷാർജ എമിറേറ്റിലെ എല്ലാ നിവാസികളും കോവിഡ് -19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന സംഘങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും. നിയമലംഘനങ്ങളൊന്നും അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരെ നിരീക്ഷിക്കുന്നതടക്കം കുറ്റവാളികളെ പിടികൂടാനായി മൊത്തം 100 പോലീസ് പട്രോളിംഗുകളെ വിന്യസിച്ചിട്ടുണ്ട്,

error: Content is protected !!