അന്തർദേശീയം ആരോഗ്യം ഇന്ത്യ

കോവിഡ് 19 ; സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാര്‍ച്ച് 27 ന് കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച സച്ചിന് നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.  സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശ പ്രകാരം മുൻകരുതൽ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പിന്റെ പത്താം വാർഷിക ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസകൾ നേരുന്നു.. സച്ചിൻ ട്വിറ്ററിലൂടെ പറഞ്ഞു

error: Content is protected !!