ഷാർജ

ഷാർജ റമദാൻ ഫെസ്റ്റിവലിന് ഏപ്രിൽ 13 ന് തുടക്കം

ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ 31-ാം എഡിഷൻ (SRF) ഏപ്രിൽ 13 മുതൽ, മെയ് 15 വരെ പ്രവർത്തിക്കുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ( SCCI ) അറിയിച്ചു. മേളയിൽ വിവിധ പ്രമോഷനുകളും പരിപാടികളും നടത്തും. ഷാർജ റമദാൻ ഫെസ്റ്റിവൽ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്നും ഷാർജയിലെ ബിസിനസ്സ് സമൂഹത്തെ പിന്തുണയ്ക്കുമെന്നും മേളയുടെ ജനറൽ കോർഡിനേറ്റർ ജമാൽ ബു സിൻജാൽ പറഞ്ഞു.

കൂടാതെ സംഘാടകർ വാഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ടുകളും വിനോദ പരിപാടികളും ഉണ്ടാകും. ഇവന്റ് പ്രൊമോട്ട് ചെയ്യുന്നതിനൊപ്പം പങ്കെടുക്കുന്ന ഷോപ്പുകൾക്കും മാളുകൾക്കും നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വിശദീകരിക്കും.

error: Content is protected !!