fbpx
അന്തർദേശീയം

ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയ്ക്കു ജാമ്യം നിഷേധിച്ചു

ഇന്നലെ ലണ്ടനിൽ അറസ്റ്റിലായ വായ്പാ കുംഭകോണ കേസിലെ പ്രതി ശത കോടീശ്വരൻ നീരവ് നീരവ് മോദിയ്ക്കു ലണ്ടൻ കോടതി ജാമ്യം നിഷേധിച്ചു. മാർച്ച് 29 വരെ പോലീസ് കസ്റ്റഡിയിൽ തുടരാനും ഉത്തരവായി. 200 കോടി ഡോളറിന്റെ വായ്പാ ഉഡായിപ്പാണ്‌ മോഡി നടത്തിയത് . പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച ശേഷമാണ് നീരവ് മോഡി കാശുമായി യുകെ യിലേക്ക് കടന്നത്. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നീരവ് മോദിയുടെ ഒളിച്ചോട്ടം വലിയ ചർച്ചയായി നിൽക്കുമ്പോളാണ് പെട്ടെന്ന് മോഡി പിടിയിലാകുന്നത്

error: Content is protected !!