ഇന്ത്യ

കോവിഡ് വ്യാപനം രൂക്ഷമായാൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തും – ഉദ്ദവ്​ താ​ക്കറെ

കോവിഡ്​ വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ മഹാരാഷ്​ട്രയില്‍ വീണ്ടും ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി ഉദ്ദവ്​ താ​ക്കറെ. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അവലോകന യോഗത്തിന്​ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്നാണ്​ ചിലരുടെ അഭിപ്രായം. ലോക്​ഡൗണ്‍ ഒരു സാധ്യതയല്ല. ​േജാലി നഷ്​ടമായവരി​ലേക്ക്​ പണം എത്തിക്കണം. ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതാണ്​ കൂടുതല്‍ നല്ലതെന്ന്​ വ്യവസായികള്‍ പറയുന്നു. ലോക്​ഡൗണിനെ എതിര്‍ത്ത്​ തെരുവുകളില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ ദയവായി മറ്റുള്ളവരെ സഹായിക്കാന്‍ രംഗത്തെത്തൂവെന്നും ഉദ്ദവ്​ താക്കറെ അഭ്യര്‍ഥിച്ചു.

error: Content is protected !!