ദുബായ്

അശ്ലീല വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ഓൺലൈനിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സംഘത്തെ ദുബായിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും ദുബായ് പോലീസ് പറഞ്ഞു.

ആരെങ്കിലും പൊതുസഥലങ്ങളിൽ വെച്ച് ആഭാസകരമായ പ്രവൃത്തിയിൽ ഏർപ്പെടുകയോ പാടുകയോ മോശമായ സംസാരത്തിൽ ഏർപ്പെടുകയോ മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ പരസ്യമായി അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ യു എ ഇയിൽ ആറുമാസം തടവോ 5,000 ദിർഹം പിഴയോ ലഭിക്കും.

ഇത്തരം സ്വീകാര്യമല്ലാത്ത പെരുമാറ്റങ്ങൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, കൂടാതെ, അശ്ലീലമായ എന്തും പ്രസിദ്ധീകരിച്ചാൽ 250,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും കൂടാതെ / അല്ലെങ്കിൽ തടവും ലഭിക്കും.

error: Content is protected !!