fbpx
ദുബായ്

ദുബായിൽ ചൈനക്കാരുടെ കല്യാണ വേദിയിൽ സർപ്രൈസ് ഗസ്റ്റ് ആയി ശൈഖ് മുഹമ്മദ്

ദുബായ് അൽ ഖുദ്റ ഭാഗത്ത് പുതിയ ലവ് ലേക്‌സ്‌ വെന്യൂവിൽ 9 ചൈനീസ് വധൂ വരന്മാർ തങ്ങളുടെ വിവാഹ മംഗള കർമങ്ങൾ നടത്തവേ , ക്ഷണിക്കപ്പെടാത്ത സർപ്രൈസ് അതിഥിയായി ദുബായ് ഭരണാധികാരി എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ വാർത്തയായി മാറി.

അതുവഴി കടന്നു പോകുകയായിരുന്ന ഹിസ് ഹൈനെസ്സ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു കൗതുകത്തിന് കല്യാണ വേദിയിലേക്ക് കയറുകയായിരുന്നു.
നവ ദമ്പതി മാർക്ക് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നു. അപ്രതീക്ഷിതമായി വിശിഷ്ടാതിഥി എത്തിയതിന്റെ അമ്പരപ്പും ആഹ്ലാദവും കല്യാണ പാർട്ടിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല.

error: Content is protected !!