ആരോഗ്യം ഇന്ത്യ

2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് ; ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 513 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 60048 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,24,85,509 ആയി ഉയര്‍ന്നു.1,16,29,289 പേര്‍ രോഗമുക്തി നേടി.ആകെ മരണസംഖ്യ 1,64,623 ആയി. നിലവില്‍ ചികിത്സയിലുള്ളത് 6,91,597 പേരാണ്.

error: Content is protected !!