fbpx
അബൂദാബി ആരോഗ്യം

യു‌എഇയിൽ നെഞ്ചെരിച്ചിലിന് ചികിത്സിക്കുന്നതിനുള്ള മരുന്ന് താൽക്കാലികമായി നിർത്തലാക്കുന്നു ; ആരോഗ്യ മന്ത്രാലയം

യു‌എഇയിൽ നെഞ്ചെരിച്ചിലിന് ചികിത്സിക്കുന്ന പ്രോട്ടോൺ 40 മില്ലിഗ്രാം, പ്രോട്ടോൺ 20 മില്ലിഗ്രാം ഇസി ഗുളികയുടെ രജിസ്ട്രേഷൻ പിൻവലിക്കാനും മരുന്ന് താൽക്കാലികമായി നിർത്താനും യുഎഇയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) തീരുമാനം പുറപ്പെടുവിച്ചു:

സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷനാണ് (SPIMACO) പ്രോട്ടോൺ ബ്രാൻഡിന്റെ നിർമ്മാതാക്കൾ. വയറ്റിൽ ഉണ്ടാക്കുന്ന ആസിഡിന്റെ അളവ് കുറച്ചുകൊണ്ട് നെഞ്ചെരിച്ചിൽ ചികിത്സിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ച്, യു‌എഇ വിപണിയിൽ നിന്ന് മരുന്നിന്റെ എല്ലാ ഉൽപ്പന്നങ്ങളും പിൻവലിക്കേണ്ടത് അംഗീകൃത വിതരണക്കാരനായ സിറ്റി മെഡിക്കൽ സ്റ്റോർ ആണ്. കൂടാതെ എല്ലാ ഫാർമസി മാനേജർമാരും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് വിതരണക്കാരന് തിരികെ നൽകണം.2021 മാർച്ച് 12 ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

error: Content is protected !!